/uploads/news/news_രാജ്_ഭവനിലേക്ക്_ഫ്രറ്റേണിറ്റി_മൂവ്മെന്റ്..._1645805170_4346.jpg
Local

രാജ് ഭവനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നാളെ ഹിജാബ് ഡിഗ്നിറ്റി മാർച്ച് നടത്തും


തിരുവനന്തപുരം: "ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക" എന്ന തലക്കെട്ടുയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ നാളെ  (ഫെബ്രുവരി 26) രാവിലെ 10 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. കർണാടകയിലെ വിവിധ സ്‌കൂളുകളിൽ നിന്നാരംഭിച്ച ഹിജാബ് നിരോധനം രാജ്യത്തൊന്നാകെ നടപ്പിലാക്കാനാണ് സംഘ് പരിവാർ ശ്രമം. മുസ്‌ലിം വിദ്യാർത്ഥിനികളെ അപരവൽക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് തന്നെ പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിറകിലെന്നും പ്രസ്‌താവനയിൽ അഭിപ്രായപ്പെട്ടു.

സംഘ് പരിവാറിന്റെ താൽപ്പര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്.

കേരളത്തിൽ എസ്.പി.സിയിൽ ഹിജാബ് അനുവദിക്കാതിരുന്നതും പല സ്‌കൂളുകളിൽ നിന്നും പുറത്തു വരുന്ന ഹിജാബ് നിരോധന വാർത്തയും ഹിന്ദുത്വ താല്പര്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. നൂറുകണക്കിന് വിദ്യാർത്ഥി - യുവജനങ്ങൾ ഭാഗഭാക്കാവുന്ന ഹിജാബ് ഡിഗ്നിറ്റി മാർച്ച്‌ കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.  ദേശീയ - സംസ്ഥാന വ്യക്തിത്വങ്ങൾ അഭിവാദ്യം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികളും ആക്ടിവിസ്റ്റുകളും മാർച്ചിൽ പങ്കെടുക്കും.

രാജ് ഭവനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നാളെ ഹിജാബ് ഡിഗ്നിറ്റി മാർച്ച് നടത്തും

0 Comments

Leave a comment