കഴക്കൂട്ടം: കടുത്ത ആസ്മ രോഗികളായ നിർദ്ദനർക്ക് നെബുലൈസറുമായി ഹരിത സ്പർശം ഹ്യൂമൻ വെൽഫയർ സൊസൈറ്റി. വൈറ്റ് ഗാർഡ് വാളൻറിയർമാർ വഴിയാണ് രോഗികൾക്ക് സൗജന്യമായി നെബുലൈസർ വിതരണം ചെയ്യുന്നത്. കണിയാപുരം പള്ളി നടയിൽ നടന്ന ആരോഗ്യ കൺവെൻഷനിൽ വെച്ച് ഹരിത സ്പർശം ചെയർമാൻ ഷഹീർജി അഹമ്മദ് വിതരണോൽഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കടവിളാകം കബീർ, മുനീർ കൂരവിള, കബീർ ചാന്നാങ്കര, മൻസൂർ ഗസ്സാലി, നൗഷാദ് ഷാഹുൽ, തൗഫിക്ക് കാലിക്കട, ഷാരുഖാൻ എന്നിവർ സംസാരിച്ചു.
രോഗികൾക്ക് ആശ്വാസമായി നെബുലൈസറുമായി ഹരിത സ്പർശം





0 Comments