കൊച്ചി:പൊന്നുരുന്നിയില്‍ റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
രാത്രി രണ്ടുമണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിന്‍ കടന്നുപോവുമ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. പൊന്നുരുന്നി പോലീസ് സ്ഥലത്തെത്തി കല്ല് നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. യഥാസമയം കല്ല് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
മനപ്പൂര്‍വം പാളത്തില്‍ കല്ല് കൊണ്ടുവച്ചതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു. ഫെബ്രുവരി 12ന് തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിനാണ് അവസാനമായി പാളം തെറ്റിയത്. തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു.
റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് വച്ച് ട്രെയിൻ അട്ടിമറി ശ്രമം





0 Comments