കണിയാപുരം: ലോക ജലദിനത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പറവകൾക്ക് ദാഹജലം നൽകാനായി മൺ പാത്രങ്ങൾ സ്ഥാപിച്ചു. പ്രദേശത്തെ ജനങ്ങളുമായി സഹകരിച്ചാണ് കടുത്ത വേനൽ ചൂടിൽ വലയുന്ന സഹജീവികൾക്ക് ദാഹമകറ്റാനായി മൺപാത്രങ്ങൾ സ്ഥാപിക്കുന്നത്.
വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിൽ മൺപാത്രങ്ങളിൽ കുടിനീർ സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് ഫാറൂഖ്, ജാബു, നബീൽ, പ്രവീൺ, ഷൈജു എന്നിവർ നേതൃത്വം നൽകി.
പ്രദേശത്തെ ജനങ്ങളുമായി സഹകരിച്ചാണ് കടുത്ത വേനൽ ചൂടിൽ വലയുന്ന സഹജീവികൾക്ക് ദാഹമകറ്റാനായി മൺപാത്രങ്ങൾ സ്ഥാപിക്കുന്നത്.





0 Comments