/uploads/news/news_ലോകായുക്ത_നിയമം_അപ്രസക്തമാക്കുന്ന__ഭേദഗത..._1645862919_8872.jpg
Local

ലോകായുക്ത നിയമം അപ്രസക്തമാക്കുന്ന ഭേദഗതിയെ ജനകീയ-നിയമ പോരാട്ടത്തിലൂടെ നേരിടണമെന്ന് അഡ്വ കെ.എം.ഷാജഹാൻ


തിരുവനന്തപുരം: 1999 ൽ  അഴിമതി തടയാൻ നായനാർ സർക്കാർ കൊണ്ടു വന്ന ശക്തമായ ലോകായുക്ത നിയമം 21 വർഷങ്ങൾക്കു ശേഷം ഇടതുപക്ഷ സർക്കാർ തന്നെ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഴിമതി വിരുദ്ധ സെക്ഷനുകൾ ഭേദഗതിയിലൂടെ ഒഴിവാക്കി ലോകായുക്ത നിയമം തന്നെ അപ്രസക്തമാക്കാൻ നടത്തുന്ന നീക്കങ്ങളെ അതിശക്തമായ ജനകീയ-നിയമ പോരാട്ടത്തിലൂടെ നേരിടണമെന്ന് അഡ്വ കെ.എം.ഷാജഹാൻ അഭിപ്രായപ്പെട്ടു.


ലോകായുക്താ നിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഈ വിഷയത്തിൽ കേരളത്തിലെ അഴിമതി വിരുദ്ധ പ്രവർത്തകരും ബഹുജനങ്ങളും  ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൂടാതെ അത്തരത്തിലുള്ള ഒരു ബിൽ അസംബ്ലിയിൽ കൊണ്ടു വന്നാൽ അതിനെതിരെ കോടതിയിൽ പോകുന്നവർക്കൊപ്പം കക്ഷി ചേരുമെന്നും, കോടതിയായിരിക്കും ഇതിൻ്റെ അവസാന വാക്കെന്നും അദ്ദേഹം പ്രസ്താവിച്ചു.


ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ വൈക്കം ഉണ്ണികൃഷ്ണൻ, ജോർജ് കാളിപ്പറമ്പിൽ, കളമശ്ശേരി ശംസുദ്ദീൻ, സമിൻ സത്യദാസ് എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി. മുൻ  കൊല്ലം ജില്ലാ കേൾഡിനേറ്റർ കൊല്ലം ജയകുമാർ സ്വാഗതം ആശംസിച്ചു. 'പൊതുജന വേദി ചെയർമാൻ മുണ്ടേല ബഷീർ, രാഷ്ട്രീയ ചിന്തകൻ സുശീലൻ, ഫ്രെഡി ഗോമസ് തുടങ്ങിയവർ  സത്യഗ്രഹികളെ അഭിസംബോധന ചെയ്തു.

ലോകായുക്ത നിയമം അപ്രസക്തമാക്കുന്ന ഭേദഗതിയെ ജനകീയ-നിയമ പോരാട്ടത്തിലൂടെ നേരിടണമെന്ന് അഡ്വ കെ.എം.ഷാജഹാൻ

0 Comments

Leave a comment