തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് ലോക്ക് ആവാതെ ഓൺലൈനിൽ പഠിപ്പിച്ചു പോക്കറ്റ് മണി ഉണ്ടാക്കി ഒരുപറ്റം വിദ്യാർത്ഥികൾ. കാര്യവട്ടത്തെ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ എംഎസ്സി ഡാറ്റാ സയൻസ് വിദ്യാർത്ഥികൾ ആണ് ക്യാമ്പസിലെ ലേണിങ് സ്റ്റാർട്ടപ്പ് ആയ വാഗിൽ ലാബുമായി സഹകരിച്ച് ബ്ലെൻഡഡ് ലേർണിംഗ് പ്രോഗ്രാമിലൂടെ ഓൺലൈനായി വിവിധ ടെക്നോളജി വിഷയങ്ങൾ പഠിപ്പിക്കുന്നത്. രാവിലെ ഒമ്പതു മണിമുതൽ രാത്രി ഒമ്പതു മണിവരെ വിവിധ ടെക്നോളജി കോഴ്സുകൾ പഠിക്കാൻ വരുന്നവർക്ക് ഇവർ ഓൺലൈൻ ക്ലാസ് എടുക്കുന്നു. ഗൂഗിൾ ക്ലാസ് റൂം ഉപയോഗിച്ചാണ് സ്റ്റഡി മെറ്റീരിയൽസ് വീഡിയോകളും പങ്കുവയ്ക്കുന്നത്. അസൈമെൻറ്കളും വിവിധ ആക്ടിവിറ്റി കളും വീഡിയോ ക്ലാസും തലേന്ന് കൊടുക്കും പിറ്റേദിവസം രാവിലെ മുതൽ അസൈമെൻറ്കൾ ചെയ്തു നോക്കി ഗ്രൂപ്പിൽ സംശയങ്ങൾ ചോദിക്കാം. മാത്രമല്ല സൂം ഉപയോഗിക്കുബോൾ ഇഷ്യു കൾ ഉള്ളതായി പറയുന്നതുകൊണ്ട് ഇപ്പോൾ ലൈവ് ക്ലാസിനു പകരം സമന്വയം എന്ന യൂട്യൂബ് ചാനലിൽ ഇവർ സ്ഥിരമായി വീഡിയോസ് അപ്ലോഡ് ചെയ്യുന്നുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ ഹരികൃഷ്ണൻ, ശ്രീഹരി, പവിത്ര എന്നിവരാണ് ഇപ്പോൾ ക്ലാസ്സ് എടുക്കുന്നത് ഇവർക്ക് സഹായകമായി ഡാറ്റ സയൻസ് പഠിക്കുന്ന കൊല്ലം സ്വദേശിനി അഷ്ന കൂടി ചേർന്നിട്ടുണ്ട്. ഇവർ കഴിഞ്ഞദിവസം തുടങ്ങിയ ആദ്യമായി പഠിക്കുന്നവർക്ക് വേണ്ടി തയ്യാറാക്കിയ പൈത്തൺ പ്രോഗ്രാമിംഗ് ക്ലാസിൽ (ബ്ലെൻഡഡ് ലേണിങ് കോഴ്സ്) വളരെയധികം പേർ ജോയിൻ ചെയ്തിരുന്നു.ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും ടെക്കികൾ മുതൽ വിദേശത്തു ലോക്ക് ഡൗണിൽ ഇരിക്കുന്ന മലയാളികളും മലയാളി വിദ്യാർഥികളും പിന്നെ ഹയർസെക്കൻഡറി അധ്യാപകരും വരെ ചേർന്നിരുന്നു. വളരെ ചെറിയ ഫീസ് വാങ്ങി ഇവർ പഠിപ്പിക്കുന്ന ഡാറ്റാ സയൻസ് കോഴ്സുകൾ പുറത്ത് പഠിക്കാൻ 10,000 മുതൽ 30.000 വരെ ഫീസ് കൊടുക്കണം. മെഷീൻ ലേണിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ പുതിയ വിഷയങ്ങളിൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ. ചെസ്സിൽ സ്റ്റേറ്റ് ചാമ്പ്യനായ ഹരികൃഷ്ണൻ തുടക്കക്കാർക്ക് ചെസ്സ് പഠിക്കാൻ വേണ്ടിയുള്ള കോഴ്സും തുടങ്ങിയിട്ടുണ്ട് മാത്രമല്ല പല അധ്യാപകർക്കും ഓൺലൈൻ കോഴ്സുകൾ തുടങ്ങാനുള്ള ടെക്നോളജി സഹായങ്ങൾ ഇവർ ഫ്രീയായി ചെയ്തുകൊടുക്കുന്നുണ്ട്. കേരളവർമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ വിദ്യയുടെ സഹായത്തോടെ മാക്രോഇക്കണോമിക്സ് വിഷയത്തിൽ ഒരു വീഡിയോ സീരിസും ഇവരുടെ വിഡിയോ ചാനലിൽ ഉണ്ട്. ഇപ്പോൾ ലോക്ക്ഡൗണിൽ ഇരിക്കുന്ന, മറ്റു സബ്ജെക്റ്റുകളിൽ പഠിക്കുന്ന പിജി വിദ്യാർത്ഥികൾ കൂടി വാഗിൽ ലാബിന്റ Earn While you Learn എന്ന ഈ പ്രോഗ്രാമിലൂടെ പോക്കറ്റ് മണി ഉണ്ടാക്കാൻ സമീപിക്കുന്നുണ്ട്, ഇവരുടെ കൂടി സഹായത്തോടെ കൂടുതൽ കോഴ്സുകൾ തുടങ്ങാനുള്ള പരിശ്രമത്തിലാണ് വാഗിൽ ലാബ്. കൂടാതെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥികളുമായി ചേർന്ന് ഓൺലൈൻ യുജിസി നെറ്റ് കോച്ചിംഗ് അടുത്ത ആഴ്ച തുടങ്ങാനിരിക്കുകയാണ് ഇവർ.
ലോക്ക് ഡൗൺ സമയത്ത് ഓൺലൈനായി പഠിപ്പിച്ചു പോക്കറ്റ് മണി ഉണ്ടാക്കി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ





0 Comments