കഴക്കൂട്ടം: ചെമ്പഴന്തി ആനന്ദേശ്വരത്ത് പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ ചാരിറ്റബിൽ സൊസൈറ്റിയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷത്തിൽ വിവിധങ്ങളായ കലാ മത്സരങ്ങളും കലാവിരുന്നും അരങ്ങേറി. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. മഞ്ഞമല മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നടൻ ജോബി മുഖ്യാഥിതിയായിരുന്നു. മാതൃകാ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്ന ജി.ഇ.എബ്രഹാം മാസ്റ്റർ, എം.ഗംഗാധര പിള്ള, എൻ.അപ്പുക്കുട്ടൻ നായർ, കെ.സുധാകരൻ നായർ, സരോജിനി ടീച്ചർ, ലളിത ടീച്ചർ എന്നിവരെ ആദരിച്ചു. ചെമ്പഴന്തി ഉദയൻ, അണിയൂർ പ്രസന്നകുമാർ, പ്രദീപ് കുമാർ, എൻ.സതീശൻ, പൗഡിക്കോണം സനൽ കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അശോകൻ സ്വാഗതവും പ്രസിഡന്റ് മഹാദേവപുരം ഭദ്രൻ നന്ദിയും പറഞ്ഞു.
വയലാർ രാമവർമ്മ ചാരിറ്റബിൽ സൊസൈറ്റി മൂന്നാം വാർഷികം ആഘോഷിച്ചു





0 Comments