കഴക്കൂട്ടം: വി.കെ.പ്രശാന്ത് എം.എൽ.എയ്ക്ക് ജൻമനാട് സ്വീകരണം ഒരുക്കുന്നു. നാടിന്റെ അഭിമാനവും നിരവധി വികസന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന വി.കെ.പ്രശാന്തിന് കഴക്കൂട്ടം, കരിയിൽ, യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സ്വീകരണം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും. യുവജന കലാസമിതിയുടെ മുൻ അംഗം കൂടിയാണ് അഡ്വ.വി.കെ.പ്രശാന്ത്. ഇന്ന് (21/11/19 (വ്യാഴം) വൈകുന്നേരം 7 ന് കരിയിൽ, തെക്കേമുക്ക്, മൂപ്പൻ വിളാകം ജംങ്ഷനിൽ ആണ് സ്വീകരണം. വൈകുന്നേരം 5:30ന് പ്രഥമ കലാഭവൻ മണി സ്മാരക പ്രതിഭാ പുരസ്ക്കാര ജേതാവ് സന്തോഷ് ബാബു വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന നാടൻ പാടും വൺമാൻ ഷോയും ഉണ്ടായിരിക്കും. ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.പ്രശാന്ത് എം.എസ് അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.ധർമ്മപാലൻ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ സംസാരിക്കും.
വി.കെ.പ്രശാന്ത് എം.എൽ.എയ്ക്ക് ജൻമനാടിന്റെ സ്വീകരണം





0 Comments