/uploads/news/news_വി.ഡി_സതീശനെതിരെ_ആർഎസ്എസ്_നിയമനടപടിക്ക്_1657347669_5537.jpg
Local

വി.ഡി സതീശനെതിരെ ആർഎസ്എസ് നിയമനടപടിക്ക്


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആർഎസ്എസ് നിയമനടപടിയ്ക്ക് . ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച്  വിവാദപരാമർശങ്ങൾ നടത്തി രാജിവച്ച മുൻമന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി. 24 മണിക്കൂറിനകം മൊഴി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സതീശന് ആർഎസ്എസ് നോട്ടീസ് നൽകിയിട്ടുണ്ട്. പുസ്തകത്തിലെ ആ ഭാഗം എവിടെയാണെന്ന് കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


മുൻമന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും, സജി ചെറിയാന്‍റെ ഭാഷ ആർഎസ്എസിന്‍റെ ഭാഷയാണെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജിവച്ച മുൻമന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി.

0 Comments

Leave a comment