/uploads/news/447-IMG-20190421-WA0192.jpg
Local

വിജയപ്രതീക്ഷയേകി സമ്പത്തിനായി യുവാക്കളുടെ മെഗാ റോഡ് ഷോ


ആറ്റിങ്ങൽ: എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി ഡോ.എ.സമ്പത്തിന്റെ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് രാവിലെ മണിക്ക് കാട്ടാക്കടയിൽ നിന്നും ആരംഭിച്ച മെഗാ റോഡ് ഷോ ആര്യനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, മംഗലപുരം, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ സ്ഥലങ്ങളിലൂടെ വമ്പിച്ച ആഘോഷത്തോടെയും ആർപ്പുവിളികളോടെയും കടന്നു പോയി. വാദ്യമേളങ്ങൾ, തെയ്യം, കലാപരിപാടികൾ കൂടാതെ ഇരു ചക്ര വാഹനങ്ങളിൽ ആയിരക്കണക്കിന് യുവാക്കളാണ് സ്ഥാനാർഥിയോടൊപ്പം റാലിയിലുണ്ടായിരുന്നത്. കാട്ടാക്കടയിൽ നിന്നും ആരംഭിച്ച റാലി വർക്കല സമാപിച്ചു. സ്ഥാനാർത്ഥിയെ കൂടാതെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, വി.ശശി, എ.എ.റഹിം, കെ.പി.പ്രമോഷ്, എം.എൽ.എമാരായ ഡി.കെ. മുരളി, വി. ജോയ്, ബി.സത്യൻ, ഐ. ബി. സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വിജയപ്രതീക്ഷയേകി സമ്പത്തിനായി യുവാക്കളുടെ മെഗാ റോഡ് ഷോ

0 Comments

Leave a comment