കഴക്കൂട്ടം: ഉത്സവത്തിനിടെ ഭീതി പരത്തി കാര്യവട്ടം തൃപ്പാപ്പൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. സമാപന ദിവസത്തിലെ കലശ എഴുന്നെള്ളിപ്പ് നടക്കുന്ന സമയത്താണ് ആനയിടഞ്ഞത്. ഉള്ളൂർ സ്വദേശി അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള പാറു എന്നു വിളിക്കുന്ന ശ്രീപാർവതിയെന്ന പിടിയാനയാണ് ഇടഞ്ഞത്. വൈകിട്ട് ആറുമണിക്ക് മൂന്നാത്തെ വലത് വരുമ്പോഴാണ് ആനയിടഞ്ഞത്. ക്ഷേത്രത്തിനു ചുറ്റും മോടിയ ആന കണ്ണിൽ കണ്ടതെല്ലാം തട്ടിയെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ മേൽകൂരയിലെ ഓടുകളും പൊട്ടിച്ചു. ഇത് കണ്ട് അവിടെ ഉണ്ടായിരുന്ന ഭക്തർ ചിതറിയോടി. പിന്നീട് നടയിൽ നിലയുറപ്പിച്ച ആന ആരെയും അടുക്കാൻ അനുവദിച്ചില്ല. ആനപ്പുറത്തിരിക്കുകയായിരുന്ന കഴക്കൂട്ടം സ്വദേശിയായ കീഴ്ശാന്തി വിനോദിനെ മൂന്നു മണിക്കൂറോളം നിലത്തിറങ്ങാൻ അനുവദിക്കാതെ ഭീതി പരത്തി. ഇതിനിടയിൽ വിവരമറിഞ്ഞ് കഴക്കൂട്ടം പൊലീസും സ്ഥലത്തെത്തി. എന്നാൽ രാത്രി 9 മണിക്ക് ശേഷം ഉടമസ്ഥനായ അനിൽ കുമാറും ഭാര്യയും ഭക്ഷണ സാധനങ്ങളുമായി ക്ഷേത്രത്തിൽ എത്തി ആനയെ അനുനയിപ്പിച്ച ശേഷമാണ് കീഴ്ശാന്തിയായ വിനോദിനെ ആന നിലത്തിറക്കിയത്. പിന്നീട് ആനയെ തളച്ചു. ഇടഞ്ഞ ആനയെ ആദ്യം പത്തു ദിവസത്തെ ഉത്സവത്തിനായി ഇവിടെ കൊണ്ടു വന്നതാണ്. അന്നു ചെറിയ രീതിയിൽ ഇടഞ്ഞതിനെ തുടർന്ന് വേറെയൊരു ആനയെ പകരം കൊണ്ടു വന്നിരുന്നു. ആ ആനയെ തിരിച്ചു കൊണ്ടു പോയ ശേഷം ഇന്നലെ വീണ്ടും പാറുവിനെ എഴുന്നെള്ളത്തിനായി കൊണ്ടു വന്നതായിരുന്നു. എന്നാൽ വീണ്ടും ആന ഇടയുകയായിരുന്നു.
ഉത്സവത്തിനിടെ ഭീതി പരത്തി കാര്യവട്ടം തൃപ്പാപ്പൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments