പെരുമാതുറ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ വിഭാഗമായ വിസ്ഡം എഡ്യൂക്കേഷൻ ബോർഡിൻറ കീഴിൽ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന 'അന്നൂർ സലഫി മദ്രസ്സ'യിൽ 'സർഗ്ഗസംഗമം 2022' എന്ന പേരിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.
മാടൻവിള സലഫി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു കമറുദ്ധീൻ അധ്യക്ഷനായി.
മദ്രസ്സാ അധ്യാപിക ഷബീല ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ഷഹീർ സലിം, മാടൻവിള സലഫി മസ്ജിദ് ഇമാം നിസാമുദ്ധീൻ മൗലവി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മസ്ജിദ് സെക്രട്ടറി ഫസിൽ നിജാബ് സ്വാഗതവും സഫീന ടീച്ചർ നന്ദിയും പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗശേഷി കൊണ്ട് മാറ്റുരച്ച മത്സരയിനങ്ങളിൽ ഇഹ്സാന ഇർഷാദ് ഓവറോൾ കിരീടം നേടി. വിജയികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ നിർവഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന 'അന്നൂർ സലഫി മദ്രസ്സ'യിൽ 'സർഗ്ഗസംഗമം 2022' എന്ന പേരിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.





0 Comments