/uploads/news/2235-IMG_20210910_223057.jpg
Local

വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ.


നെയ്യാറ്റിൻകര: വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. വിളവെടുപ്പിന് പാകമായ 252 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. പെരുമ്പഴുതൂർ അരുൺ നിവാസിൽ അരുൺ കുമാർ (30) ആണ് നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രേമചന്ദ്രൻ നായർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നുജൂം, പ്രസന്നൻ, അനീഷ്, സതീഷ് കുമാർ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ.

0 Comments

Leave a comment