വർക്കല: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അഞ്ചുതെങ്ങ് സ്വദേശിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് കായിക്കര പുളിത്തിട്ട വീട്ടിൽ വിഷ്ണു (26) ആണ് മരണമടഞ്ഞത്. വർക്കല മരക്കടമുക്കിനു സമീപം ഇന്ന് ഉച്ചയ്ക്ക് 12:45 നാണ് അപകടമുണ്ടായത്. മരക്കട മുക്കിൽ നിന്ന് വിഷ്ണു രണ്ട് യാത്രക്കാരുമായി ചെറുന്നിയൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. എന്നാൽ ബ്ലോക്ക് ഓഫീസിന് സമീപം റോഡ് വശത്ത് നിന്ന പ്ലാവ് ഓട്ടോയ്ക്ക് മുകളിലേയ്ക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോ തകർന്നു. വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അഞ്ചുതെങ്ങ് സ്വദേശിക്ക് ദാരുണാന്ത്യം





0 Comments