മംഗലപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി അട്ടിമറിച്ചതിന്റെ പിന്നിൽ മനുസ്മൃതി നടപ്പിലാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ വർഗ്ഗ ഭീകരതയുടെ വെളുത്ത മുഖം പ്രത്യക്ഷമായെന്നു ജനതാ ദൾ (എസ്) മുൻ ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാഫി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് മുന്നിൽ നടന്ന ജനപ്രതിനിധികളുടെ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മംഗലപുരം ഷാഫി. ടൂറിസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പ്രവർത്തന മേഖലകളെ ഒന്നിച്ചു തീർത്ഥാടന സർക്ക്യൂട്ട് പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിക്കുകയും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ശിവഗിരിയിൽ ഉത്ഘാടനം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ കുറെ നാളുകളായി ശ്രീനാരായണ പ്രസ്ഥാനത്തെ ശിഥിലമാക്കി കൂടെ നിർത്തി കേരളത്തിന്റെ രാഷ്ട്രീയ അധികാരത്തിൽ എത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇവർക്ക് ഒരു വിലയും കിട്ടില്ലായെന്നു കണ്ടപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ ഉപേക്ഷിക്കുകയാണ്. കേരളം നവോത്ഥാന നായകന്മാരുടെ നാടാണ്. അതിന് നേതൃത്വം കൊടുത്തതിൽ മുഖ്യസ്ഥാനമുള്ള ഗുരുവിനെയും നാരായണ പ്രസ്ഥാനത്തെയും തകർക്കാൻ ശ്രമിച്ചാൽ അത് കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മംഗലപുരം ഷാഫി പറഞ്ഞു.
വർഗീയതയുടെ വെളുത്ത മുഖം-മംഗലപുരം ഷാഫി





0 Comments