https://kazhakuttom.net/images/news/news.jpg
Local

ശിവഗിരിയിൽ സുസ്ഥിരവികസന ശില്പശാല മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു


ശിവഗിരി: സുസ്ഥിര വികസനത്തിനായി കൃഷിയുടെ മഹത്വം പുതുതലമുറയിലെത്തിക്കാൻ ബോധപൂർവമായ ശ്രമമുണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സംഘടിപ്പിച്ച സുസ്ഥിര വികസന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയെ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമായി കണ്ട് പ്രവർത്തിക്കണം. നാം ഏറ്റെടുക്കേണ്ടതും ശിവഗിരി ഏറ്റെടുക്കുന്നതും അതാണ്. സുസ്ഥിര വികസനത്തെക്കുറിച്ച് ഗുരുദേവന് ദീർഘ ദർശനമുണ്ടായിരുന്നു. കൃഷി, വ്യവസായം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് നടപ്പാക്കുന്ന സമഗ്ര തെങ്ങു കൃഷി പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻ തൈകളുടെ വിതരണം, സ്വാമി ബോധി തീർഥയ്ക്ക് തെങ്ങിൻ തൈ നൽകി മന്ത്രി നിർവഹിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ മുൻ സുസ്ഥിര വികസന ഉപദേഷ്ടാവ് ഡോ.കെ.രവി വിഷയം അവതരിപ്പിച്ചു. കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. എ.അനിൽ കുമാർ, കേരള കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. എം.എച്ച്.ഹരിലാൽ, അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജ്, സംസ്ഥാന ഫാമിങ് കോർപ്പറേഷൻ എം.ഡി എസ്.കെ.സുരേഷ്, കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസർ ഡോ. എ.കെ.ഷെരീഫ്, കേരള കാർഷിക സർവകലാശാല മുൻ ഡീൻ ഡോ.സ്റ്റീഫൻ ദേവനേശൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.

ശിവഗിരിയിൽ സുസ്ഥിരവികസന ശില്പശാല മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment