കഴക്കൂട്ടം: വനിതാ ശിശു വികസന വകുപ്പ് വഴി നടത്തുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം നടത്തുന്ന സഞ്ചരിക്കുന്ന കാരവാൻ പ്രചരണത്തിന്റെ ഭാഗമായുള്ള കാരവാൻ പ്രദർശന ഉത്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിച്ചു. പോത്തൻകോട് ഐ.സി.ഡി.എസിന്റെ പരിധിയിലെ കഠിനംകുളം പഞ്ചായത്തിൽ പുത്തൻതോപ്പ് സെന്റ്. ഇഗ്നേഷ്യസ് പാരിഷ് ചർച്ച് ഹാളിൽ നടത്തിയ ചടങ്ങിൽ വെച്ച് ഇന്നലെ രാവിലെയാണ് കാരവാൻ പ്രദർശന ഉത്ഘാടനം നടന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും പോഷണക്കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെ പോഷൺ അഭിയാൻ (നാഷണൽ നൂട്രിഷൻ മിഷൻ)ന്റെ ഭാഗമായി സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് വഴി നടത്തുന്ന പദ്ധതിയാണ് സമ്പുഷ്ട കേരളം പദ്ധതി''. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള നാഷണൽ ന്യൂട്രിഷൻ മിഷൻ അഥവാ 'പോഷൻ അഭിയാൻ' പദ്ധതിയാണ് കേരളത്തിൽ സമ്പുഷ്ട കേരളം എന്ന പേരിൽ നടപ്പിലാക്കുന്നത്. പോഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ പോഷൻ മാസമായി ആചരിക്കുകയാണ്. മാസാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന് കീഴിൽ അങ്കണവാടികൾ വഴി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന ഒരു കാരവാൻ പ്രചരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം.എ അദ്ധ്യക്ഷയായ ചടങ്ങിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് സ്വാഗതം പറഞ്ഞു. ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ അനിതാ ദീപ്തി വിഷയാവതരണം നടത്തി. സി.ഡി.പി.ഒ പോത്തൻകോട് ഡോ.പ്രീതാകുമാരി.ആർ കൃതജ്ഞത നിർവ്വഹിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.
സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചരണാർത്ഥം സഞ്ചരിക്കുന്ന കാരവാൻ പ്രദർശനോത്ഘാടനം കഠിനംകുളത്ത് നിർവ്വഹിച്ചു





0 Comments