/uploads/news/1873-IMG-20200620-WA0050.jpg
Local

സുഭിക്ഷ കേരളത്തിൽ കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രവും


കഴക്കൂട്ടം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രവും നേരിട്ടിറങ്ങി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഇനം കിഴങ്ങു വർഗ്ഗ നടീൽ ഉൽപ്പന്നങ്ങൾ നട്ടു പരിപാലിക്കാൻ ഗവേഷണ കേന്ദ്രം തായാറായി. കൂടാതെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കാരമൂട് വാർഡിൽ നടീൽ ഉത്ഘാടനവും 5 ഗ്രാമ പഞ്ചായത്തുകൾക്കുള്ള കിഴങ്ങു വർഗ്ഗങ്ങളും സൗജന്യമായി വിതരണം ചെയ്തു. മംഗലപുരം സുഭിക്ഷ കേരളം വൈസ് ചെയർമാൻ മധു മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.റ്റി.സി.ആർ.ഐ ഡയറക്റ്റർ ഡോക്ടർ. രവി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.യാസിർ, വികസന ചെയർ പേഴ്സൺ നസീമ, ബ്ലോക്ക് മെമ്പർ കുന്നുംപുറം വാഹിദ്, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി, വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ബ്ലോക്ക് സെക്രട്ടറി ജി.ഷൈനി, ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ഡോക്ടർ. സൂസൻ ജോൺ, ഫാം ഓഫീസർ ശശാങ്കൻ, ഡോ. മുത്തുരാജ്, ഡോ. ജഗന്നാഥൻ സാമൂഹ്യ പ്രവർത്തകൻ കഠിനംകുളം സാബു, കാരമൂട് വികസന സമിതി കൺവീനർ പടിപ്പുര സലാം എന്നിവർ പങ്കെടുത്തു.

സുഭിക്ഷ കേരളത്തിൽ കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രവും

0 Comments

Leave a comment