https://kazhakuttom.net/images/news/news.jpg
Local

സുഭിക്ഷകേരളം, യുവജനങ്ങൾ മുന്നിട്ടിറങ്ങണം: ഡോക്ടർ. എ.നീലലോഹിത ദാസ് നാടാർ


കഴക്കൂട്ടം: സംസ്ഥാന സർക്കാരിന്റെ ദീർഘ വീക്ഷണ പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ജനതാ ദൾ (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോക്ടർ. എ.നീലലോഹിത ദാസ് നാടാർ ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായിക്കൊണ്ടു ജനതാ ദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന കൃഷിയുടെ ജില്ലാ തല ഉത്ഘാടനത്തിന്റെ സ്വാഗത സംഘം മംഗലപുരം എം.എസ്.ആർ ആഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും കാലങ്ങളിൽ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന ഒരു വിപത്തായിരിക്കും കാർഷിക മേഖലയടക്കമുള്ള ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷക്കായി ദീർഘ വീക്ഷണത്തോടെയാണ് സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതി തയ്യാറാക്കിയത്. ഈ പദ്ധതിയിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകേണ്ടതുണ്ട്. അതിൽ പ്രധാന പങ്കു വഹിക്കേണ്ടത് യുവജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ തല ഉത്ഘാടനം മംഗലപുരത്ത് 28 ന് രാവിലെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അറിയിച്ചു. ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ജില്ലാ ജനറൽ സെക്രട്ടറി പനക്കോട് മോഹനൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബിജു, ഭാരവാഹികളായ വല്ലൂർ രാജീവ്, വേങ്ങോട് കൃഷ്ണകുമാർ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സി.പി.ബിജു, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ. മണിലാൽ, മംഗലപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു.സി.പി എന്നിവർ പങ്കെടുത്തു.

സുഭിക്ഷകേരളം, യുവജനങ്ങൾ മുന്നിട്ടിറങ്ങണം: ഡോക്ടർ. എ.നീലലോഹിത ദാസ് നാടാർ

0 Comments

Leave a comment