ആറ്റിങ്ങൽ: കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം തസ്വ് ഫിയ ആദർശ സമ്മേളനം ആഹ്വാനം ചെയ്തു. വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ജംഗ്ഷനിലാണ് തസ്വ് ഫിയ സമ്മേളനം സംഘടിപ്പിച്ചത്.
വൈവാഹിക രംഗത്തെ ധൂർത്തിനും സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകൾക്കും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ത്വാഹ അബ്ദുൽബാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് സലിം കുട്ടി ഓടയം അധ്യക്ഷനായി. മൗലവി മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി നവാസ് പാലാംകോണം മുഖ്യാതിഥിയായി. വിസ്ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, മണ്ഡലം പ്രസിഡൻ്റ് നസീർ പാലച്ചിറ, സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ജമീൽ പാലാംകോണം തുടങ്ങിയവർ സംസാരിച്ചു.
'യുവത്വം നിർവ്വചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ മൗലവി സഈദ് ബാഖവി അൽ ഹാദി, വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി നൗഫൽ മണനാക്ക് സ്വാഗതവും മണ്ഡലം ട്രഷറർ സിദ്ധീഖ് പാലാംകോണം നന്ദിയും പറഞ്ഞു.
വൈവാഹിക രംഗത്തെ ധൂർത്തിനും സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകൾക്കും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു





0 Comments