കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ എച്ച്.ആർ.ഡി.എസ് (ഹൈറേഞ്ച്റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി .സ്വപ്നയുമായി ബന്ധപ്പെട്ട കേസന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു.
സർക്കാർ സംവിധാനങ്ങൾ നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്.ആർ.ഡി.എസ് അറിയിച്ചു. സ്വപ്നയെ എച്ച്.ആർ.ഡി.എസ് സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്.ആർ.ഡി.എസ് വ്യക്തമാക്കി.നാല് മാസം മുമ്പാണ് സ്വപ്ന സുരേഷിന് ആർ.എസ്.എസ് അനുകൂല എൻ.ജി.ഒയായ എച്ച്.ആർ.ഡി.എസിൽ ജോലി ലഭിച്ചത്.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചത്. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി. ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എൻ.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്ന സുരേഷിന് ആർ.എസ്.എസ് അനുകൂല സംഘടനയിൽ ജോലി ലഭിച്ചത്.
മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി. ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എൻ.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്.





0 Comments