ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060.50 രൂപയായി.
രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് മാസത്തില്‍ രണ്ട് തവണ ഗാര്‍ഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മൂന്നു തവണയായി 103 രൂപയാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. നേരത്തെ 956.05 രൂപയായിരുന്നു വില. അതേസമയം വാണിജ്യ സിലിണ്ടറിന് വില 2027 രൂപയാണ്.
സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060.50 രൂപയായി.





0 Comments