/uploads/news/news_ഹക്കുവിൻ്റെ_'ലഹരി_വിരുദ്ധ'_കാർട്ടൂൺ_പ്രദ..._1664697727_9153.jpg
Local

ഹക്കുവിൻ്റെ 'ലഹരി വിരുദ്ധ' കാർട്ടൂൺ പ്രദർശനം ഇന്ന് തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ


തിരുവനന്തപുരം: ഗാന്ധിജയന്തി പ്രമാണിച്ച് ലഹരിക്കെതിരെ കാർട്ടൂണിലൂടെ ബോധവൽക്കരണം എന്ന ആശയവുമായി പ്രശസ്ത കാർട്ടൂണിസ്റ്റ് ഹക്കു നടത്തുന്ന ഏകാംഗ പ്രദർശനമാണിത്. തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിലാണ് പ്രദർശനം നടക്കുന്നത്. അൻപതിലധികം കാർട്ടൂണുകൾ പ്രദർശനത്തിലുണ്ട്. ഇന്ന് (02/10/2022- ഞായറാഴ്ച) വൈകുന്നേരം 5 മണി വരെയാണ് പ്രദർശനം.

കേരള കാർട്ടൂൺ അക്കാദമിയുടെ കെ.എസ് പിള്ള കാർട്ടൂൺ പുരസ്കാരം, പ്രേം നസീർ സ്മാരക കാർട്ടൂൺ പുരസ്കാരം, സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ പോസ്റ്റർ പുരസ്ക്കാരം എന്നിവ ഹക്കുവിനെ തേടി വന്ന ചില അംഗീകാരങ്ങളാണ്. അൻപതോളം 'ഏകാംഗ കാർട്ടൂൺ' ബോധവൽക്കരണ പ്രദർശനങ്ങൾ ഹക്കു സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കാർട്ടൂൺ സ്ഥാപിക്കുന്ന രീതി തുടങ്ങി വെച്ചതും ഹക്കുവാണ്.

കൂടാതെ അഴിമതി വിരുദ്ധ ദിനത്തിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലും കഴക്കൂട്ടം വില്ലേജ് ഓഫീസിന് മുന്നിലും ഹക്കു വരച്ച നൂറോളം അഴിമതി വിരുദ്ധ കാർട്ടൂണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കാർട്ടൂൺ സ്ഥാപിക്കുന്ന രീതി തുടങ്ങി വെച്ചതും ഹക്കുവാണ്.

0 Comments

Leave a comment