/uploads/news/news_രണ്ടാം_ദിവസവും_കുറഞ്ഞ്_സ്വർണ_വില_1662021526_2579.jpg
MARKET

രണ്ടാം ദിവസവും കുറഞ്ഞ് സ്വർണ വില

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. 37,200 രൂപയാണ് ഒരുപവന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,650 രൂപയായി.

ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. 4,700 രൂപയായിരുന്നു ഇന്നലെ. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. 38,520 രൂപയുണ്ടായിരുന്ന ആഗസ്റ്റ് 15നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വില.

സ്വർണത്തിന് സർവകാല റെക്കോർഡ് വില 2020 ആഗസ്റ്റ് ഏഴിനായിരുന്നു. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു. 

സ്വർണത്തിന് സർവകാല റെക്കോർഡ് വില 2020 ആഗസ്റ്റ് ഏഴിനായിരുന്നു. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു. 

0 Comments

Leave a comment