/uploads/news/news_വാണിജ്യാവശ്യത്തിനുള്ള_പാചകവാതക_വില_വീണ്ട..._1730446352_2910.jpg
MARKET

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി


ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
𝐤𝐚𝐳𝐡𝐚𝐤𝐮𝐭𝐭𝐨𝐦.𝐧𝐞𝐭 ൻ്റെ വാർത്തകൾ നിങ്ങളുടെ 𝙬𝙝𝙖𝙩𝙨𝘼𝙥𝙥 ൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇
https://chat.whatsapp.com/CRn3NYYGPB7K0bs0JTxuq9
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
𝐤𝐚𝐳𝐡𝐚𝐤𝐮𝐭𝐭𝐨𝐦.𝐧𝐞𝐭 ൻ്റെ ഫേസ്ബുക്ക് പേജിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇
https://www.facebook.com/Kazhakuttom.net/
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

കൊച്ചിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

0 Comments

Leave a comment