/uploads/news/news_വീണ്ടും_വർദ്ധിച്ച്_സ്വർണ്ണവില_1673867313_7832.jpg
MARKET

വീണ്ടും വർദ്ധിച്ച് സ്വർണ്ണവില


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 5,220 രൂപയായി. പവന് 160 രൂപ കൂടി 41,760 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് സ്വർണത്തിന്. ഗ്രാമിന് 5,250 രൂപയും. ആ വിലക്ക് തൊട്ടടുത്താണ് ഇപ്പോൾ സ്വർണ നിരക്ക് എത്തിയിരിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു  ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ മാസം 2 ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

0 Comments

Leave a comment