കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 600 ന് മുകളിലായിരുന്നെങ്കില്‍ ഇന്ന് അത് 800 ന് മുകളിലേയ്ക്കെത്തി. 27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.
തിരുവനന്തപുരത്തെ അത്രയും വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വില ആശങ്കയ്ക്ക് വഴിവെക്കുന്നതാണ്. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില





0 Comments