/uploads/news/news_പരമ്പരാഗത_ആയുര്‍വേദ_ചികിത്സയുടെ_തനിമ_വാഗ..._1659681392_3361.jpg
Marketing

കാമ ആയുര്‍വേദയുടെ രണ്ടാമത്തെ സ്റ്റോര്‍ ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു


തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ, ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ 'കാമ ആയുര്‍വേദ'യുടെ പുതിയ സ്റ്റോര്‍  തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോറാണ് ഇപ്പോൾ തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചിയിലെ ലുലു മാളിലാണ് കാമ ആയുര്‍വേദയുടെ ഒന്നാമത്തെ സ്റ്റോർ പ്രവർത്തിക്കുന്നത്.

കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ് 250 ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ചുവരുകളും, ചെക്കര്‍ബോര്‍ഡ് മാര്‍മിള്‍ ഉപയോഗിച്ചുള്ള തറയും, തേക്കും ചൂരലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അറകളും, അലമാരകളുമെല്ലാം ചേര്‍ന്ന് ആയുര്‍വേദ ചികിത്സയുടെ എല്ലാ സൗന്ദര്യവും ചേര്‍ത്തിണക്കികൊണ്ടാണ് പുതിയ സ്റ്റോറും സജ്ജീകരിച്ചിരിക്കുന്നത്.

'ഞങ്ങളുടെ സേവനം കേരളത്തില്‍ വിപൂലീകരിക്കുന്നതിലും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ലുലുമാളിലെ സ്‌റ്റോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാമ ആയുര്‍വേദയുടെ സ്ഥാപകരിലൊരാളും സി.ഇ.ഓയുമായ വിവേക് സാഹ്നി പറഞ്ഞു. ആയുര്‍വേദത്തിന്റെ മേന്മ ലോകത്തോട് പങ്കു വെച്ചു കൊണ്ടുള്ള, രണ്ട് പതിറ്റാണ്ടിലേറെയായുള്ള തങ്ങളുടെ ഈ യാത്രയില്‍, തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോര്‍ വലിയൊരു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മ സംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം തുല്യപ്രാധാനം നൽകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യന്‍ ബ്യൂട്ടി വ്യവസായത്തില്‍ സമകാലിക ആയുര്‍വേദത്തോടുള്ള സമീപനമാണ് കാമ ആയുര്‍വേദയെ വേറിട്ടു നിര്‍ത്തുന്നത്.

തിരുവനന്തപുരത്തെ സൗന്ദര്യ പ്രേമികള്‍ക്ക് ഇനി കാമ ആയുര്‍വേദയുടെ മികവുറ്റ സേവനത്തോടൊപ്പം, കുങ്കുമാദി സ്കിൻ കെയര്‍, ബ്രിങ്ങാദി തലമുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ റോസ് വാട്ടര്‍, നാല്പാമരാദി തൈലം എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ നിന്ന് തന്നെ വാങ്ങാൻ കഴിയും. പരമ്പരാഗത ആയുര്‍വേദ ചികിത്സയുടെ തനിമ വാഗ്ദാനം ചെയ്യുന്ന 'കാമ ആയുര്‍വേദ' ഉപഭോക്താക്കൾക്ക് ചര്‍മ്മ സംരക്ഷണം ഉറപ്പു നല്‍കുന്നു. ദീര്‍ഘകാല ആരോഗ്യത്തിന് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന കാമ ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ നൂതന ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും ഫലപ്രാപ്തി ഉറപ്പാക്കുകയും ചെയ്യുന്നു.

പരമ്പരാഗത ആയുര്‍വേദ ചികിത്സയുടെ തനിമ വാഗ്ദാനം ചെയ്യുന്ന കാമ ആയുര്‍വേദ ഉപഭോക്താക്കൾക്ക് ചര്‍മ്മ സംരക്ഷണം ഉറപ്പു നല്‍കുന്നു

0 Comments

Leave a comment