/uploads/news/news_കഴക്കൂട്ടം_സ്റ്റേഷനിലെ_സിവില്‍_പൊലീസ്_ഓഫ..._1693935694_6377.jpg
MISSING

കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി


കഴക്കൂട്ടം: കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നിസാമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്നലെ മുതലാണ് നിസാമുദ്ദീനെ കാണാതായത്. നിസാമുദ്ദീന്റെ ഭാര്യയുടെ പരാതിയില്‍ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നിസാമുദ്ദീൻ. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നിസാമുദ്ദീൻ വീടുവിട്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. നിസാമുദ്ദീന്റെ ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ അദ്ദേഹത്തെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.

പൂന്തുറ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്നലെ മുതലാണ് നിസാമുദ്ദീനെ കാണാതായത്.

0 Comments

Leave a comment