കോതമംഗലം: കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇവരെ കണ്ടെത്താന്‍ രാത്രി വൈകിയും തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂര്‍ ഡി.എഫ് ഒ ശ്രീനിവാസ് അറിയിച്ചു. പൊലീസും അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നു 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി





0 Comments