കളളവോട്ട് തടയുന്നതിന്റെ ഭാഗമായി ആധാർനമ്പറും തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകി. ഭേദഗതി ബിൽ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും.വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരം നൽകുക, ഇരട്ടവോട്ടുകളും കളളവോട്ടുകളും തടയുക തുടങ്ങിയ നിയമപരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. സ്വകാര്യത അവകാശവാദവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഉത്തരവ് പുറത്തിറക്കുക.സൈനികർക്ക് അവരുടെ നാട്ടിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും അവസരമുണ്ട്. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യയും താമസിക്കുന്നുണ്ടെങ്കിൽ അവർക്കും നാട്ടിലെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. വനിതാ സൈനികരുടെ ഭർത്താക്കൻമാർക്കും അവർ താമസിക്കുന്ന നാട്ടിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷത്തിൽ ഒന്നിലധികം അവസരം നൽകുമെന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന ഭാഗം. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിലൂടെ ഒരാൾക്ക് ഒരിടത്ത് മാത്രമെ വോട്ട് ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയമാണെന്ന് കണ്ടതിനെതുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്.
ആധാർ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും:ലക്ഷ്യം കളളവോട്ട് തടയൽ.





0 Comments