/uploads/news/news_ഇന്ത്യയിലെ_ഏറ്റവും_വിലകുറഞ്ഞ_ഇലക്ട്രിക്_..._1654778272_2068.jpg
National

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ പുറത്തിറങ്ങുന്നു


മുംബൈ: ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ഏറെ പ്രതീക്ഷയുമായി ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ പുറത്തിറങ്ങുന്നു. നാല് ലക്ഷം രൂപക്ക് നഗരങ്ങളെ ലക്ഷ്യമിട്ടാണ് കാറെത്തുന്നത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.എം.വി എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് കാറിന് പിന്നിൽ.

ഈസ്-ഇ എന്ന പേരിലുള്ള രണ്ട് സീറ്റർ ഇലക്ട്രിക് വാഹനം ജൂലൈയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാഹനത്തിന്റെ ടി ഷേപ്പിലുള്ള ഗ്രില്ലിന്റെ ഡിസൈൻ മനോഹരമാണ്. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റാണ് വാഹനത്തിനുള്ളത്. 13 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.2915 എം.എം നീളവും 1157 എം.എം വീതിയും 1600 എം.എം ഉയരവും കാറിനുണ്ടാകും.

170 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്ന് വകഭേദങ്ങളിലായി എത്തുന്ന കാർ ഒറ്റചാർജിൽ 120 മുതൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കും.നാല് മണിക്കൂർ കൊണ്ട് വാഹനം ഫുൾചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.  ഫീറ്റ് ഫ്രീ ഡ്രൈവിങ് മോഡിൽ ആക്സിലേറ്റർ ചവിട്ടാതെ 20 കിലോമീറ്റർ വേഗത്തിൽ മുന്നോട്ട് നീങ്ങാനാകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, യു.എസ്.ബി ചാർജിങ് പോർട്ട്, റിയർപാർക്കിങ്  ക്യാമറ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

മൂന്ന് വകഭേദങ്ങളിലായി എത്തുന്ന കാർ ഒറ്റചാർജിൽ 120 മുതൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കും.നാല് മണിക്കൂർ കൊണ്ട് വാഹനം ഫുൾചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

0 Comments

Leave a comment