ന്യൂഡൽഹി: എം.പിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുക എന്നും. അതിനായുള്ള ഓർഡിനൻസ് ഉടൻ ഉണ്ടാകുമെന്നും ദൽഹിയിൽ വാർത്താ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി അറിയിച്ചു. എം.പിമാരുടെ വെട്ടിക്കുറച്ച ശമ്പളം കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എന്ന അക്കൗണ്ടിൽ സമാഹരിക്കും. രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും 30 ശതമാനം ശമ്പള വിഹിതം ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കും. എം.പി ഫണ്ട് രണ്ടു വർഷത്തേയ്ക്ക് സസ്പെന്റ് ചെയ്യുമെന്നും പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. എം.പി ഫണ്ട് വെട്ടിച്ചുരുക്കി അതിൽ നിന്നും 7,500 കോടി രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു മാറ്റും. ലോക് ഡൗൺ പിൻവലിക്കുന്ന വിഷയം കേന്ദ്ര മന്ത്രി സഭ ചർച്ച ചെയ്തില്ലെന്നും പ്രകാശ് ജാവ്ദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എം.പിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ





0 Comments