ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ കാരണം സുപ്രീംകോടതിയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളുടെ വലിയതോതിലുള്ള വ്യാപനമാണ് നോട്ടു നിരോധനത്തിന് കാരണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്ക് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാമ്പത്തിക രംഗത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കുക, സംഘടിത തൊഴിൽ മേഖലയും അസംഘടിത തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക, കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയുക എന്നിങ്ങനെവിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടിയെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്- സര്‍ക്കാര്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു. വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24-ന് കേസ് പരിഗണിക്കും.

0 Comments