മുംബൈ: മുംബൈ ടൗൺഷിപ്പ് റോഡിൽ വച്ച് ഡോക്ടറെയും സഹോദരനെയും സുഹൃത്തിനെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചു.ഈ സംഭവത്തിലാണ് 10 മുതൽ 15 വരെ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തത്.
നവംബർ 29ന് രാത്രി 10.15ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഖാർഘർ ഏരിയയിലെ താമസസ്ഥലത്തേക്ക് ബസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ ചോദ്യം ചെയ്ത ഡോക്ടർ ഇവരുമായി വാക്കുതർക്കമുണ്ടായി. ഈ സമയം ആറ് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ ബസിൽ നിന്ന് ഇറങ്ങി വന്ന് ഡോക്ടറെ ക്രൂരമായി മർദിച്ചു.
ചില സി ഐ എസ് എഫ് ഉദ്യോഗസ്ഥർ ഡോക്ടറുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിക്കുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. തുടർന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കെതിരെ ഡോക്ടർ ഖാർഘർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആക്രമണത്തിൽ പങ്കെടുത്ത സി ഐ എസ് എഫ് ഉദ്യോഗസ്ഥരിൽ ചിലർ മദ്യപിച്ചിരുന്നതായും സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായും പരാതിക്കാരൻ ആരോപിച്ചു.10 മുതൽ 15 വരെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കെതിരെ കലാപത്തിനും ആക്രമണത്തിനും കേസെടുത്തിട്ടുണ്ടെന്നും അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ്





0 Comments