പ്രൊസസിങ് ഫീ ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺപേ. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50നും 100നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്.നിലവിൽ, യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ബിൽ പേയ്മെന്റുകൾക്കോ ഫീസ് ഈടാക്കാത്ത ഏക പ്ലാറ്റ്ഫോമാണ് ഫോൺപേ.ഗൂഗിൾ പേ,ആമസോൺ പേ,പേറ്റിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും റീചാർജ് തുക മാത്രമാണ് ഈടാക്കുന്നത്. സേവനങ്ങൾക്കായി പ്രത്യേകം ചാർജുകളൊന്നും ഈ ടെലകോം കമ്പനികൾ ഈടാക്കുന്നില്ല.ഏറ്റവും കൂടുതൽ യുപിഐ പണമിടപാടുകൾ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോൺപേ. സെപ്റ്റംബറിൽ മാത്രം 165 കോടി യു.പി.ഐ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം ഫോൺപേ, ഗൂഗിൾ പേ,പേ റ്റിഎം പോലുള്ള സേവനങ്ങൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാൽ യുപിഐ ഇടപാടുകൾ സൗജന്യമായാണ് നടത്തിയിരുന്നത്.ഡിജിറ്റൽ പേയ്മെൻ്റ് മാർഗങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിൾ പേയും ഫോൺപേയും. ഓൺലൈൻ ഇ-കൊമേഴ്സ് വമ്പനായ ഫ്ളിപ്കാർട്ടാണ് ഫോൺപേയുടെ പിന്നിലുള്ളത്. ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകളാണ് ഉപയോക്താക്കളെയും മറ്റും ഫോൺപേ പോലുള്ള ആപ്പുകളിലേക്ക് ആകർഷിക്കുന്നത്.
ഇനി മുതൽ സർവീസ് ചാർജ്;പുതിയ നയവുമായി ഫോൺ പേ.





0 Comments