/uploads/news/2655-IMG-20220119-WA0028.jpg
National

കരാട്ടെയിൽ പുതിയ ലോക റെക്കോർഡുമായി പത്താം ക്ലാസുകാരൻ


പോത്തൻകോട്: ഏറ്റവും കുറഞ്ഞ സമയമായ 60 സെക്കൻ്റ് കൊണ്ട് സ്വന്തം ശരീരത്തിൽ 306 മേച്ചിലോടുകൾ അടിച്ചു പൊട്ടിച്ചാണ് 15 കാരനായ പത്താം ക്ലാസ് വിദ്യാർഥി അർജുൻ കൃഷ്ണ പുതിയ ലോക റെക്കോർഡ് നേടിയത്. നിലവിലെ 247 ഓടുകൾ പൊട്ടിച്ച ലോക റെക്കോർഡാണ് അർജുൻ മറികടന്നത്. ഇതോടെ അർജുൻ ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡിലും ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡിലും ഒന്നാം സ്ഥാനത്തായി ഇടംപിടിച്ചു. ഒക്കിനവ കാൻ ഗോജു - റിയു കരാട്ടെ ഡോ. ഇൻറർനാഷണലിൻ്റെ പോത്തൻകോട് കരാട്ടെ ക്ലബ്ബിൽ നാലു വർഷത്തെ നിരന്തര പരിശീലനത്തിൻ്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മുഖ്യ പരിശീലകനായ വി.രാധാകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. പരിശീലകരായ എം.ആർ.ജോസ്, അഡ്വ. വിനോദ് കുമാർ, പ്രീതാ രാജീവ്, കെ.ഷമീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. സ്വാമിയാർമഠം ഓമന നഗറിൽ കരാട്ടെ മാസ്റ്ററായ കെ.രഞ്ജിത്കുമാറിൻ്റെ മകനാണ് അർജുൻ കൃഷ്ണ.

കരാട്ടെയിൽ പുതിയ ലോക റെക്കോർഡുമായി പത്താം ക്ലാസുകാരൻ

0 Comments

Leave a comment