/uploads/news/news_കൈക്കൂലികേസിൽ_ഗൗതം_അദാനിക്കും_സഹോ​ദര_പുത..._1732434731_7039.jpg
National

കൈക്കൂലികേസിൽ ഗൗതം അദാനിക്കും സഹോ​ദര പുത്രനും സമൻസ് അയച്ച് യു.എസ് ഓഹരി വിപണി നിയന്ത്രണ ഏജൻസി


ന്യൂഡൽഹി: കൈക്കൂലി കേസിൽ ഗൗതം അദാനിക്കും സഹോ​ദര പുത്രനും സമൻസ് അയച്ച് യു.എസ് ഓഹ രിവിപണി നിയന്ത്രണ ഏജൻസി. അമേരിക്കയുടെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ഗൗതം അദാനിക്കും സഹോദര പുത്രൻ സാഗർ അദാനിക്കും സമൻസ് അയച്ചത്. 2,029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ മൊഴി രേഖപ്പെടുത്താനാണ് 
അഹമ്മദാബാദിലെ അദാനിയുടെ വിലാസത്തിലേക്കാണ് എസ്ഇസി നോട്ടീസയച്ചത്. ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി വഴിയാണ് നടപടി. ആരോപണങ്ങളിൽ 21 ദിവസത്തിനകം മറുപടി നൽകുന്നില്ലെങ്കിൽ കേസ് തീർപ്പാക്കുന്ന ഘട്ടത്തിലേക്കു നീങ്ങും. കോടതിയിലും മറുപടി നൽകേണ്ടി വരും. അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ആന്ധ്രപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്നാട്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ ഉയർന്ന വിലയ്ക്കു വാങ്ങാനായി ഉന്നതർക്കു കൈക്കൂലി നൽകിയെന്നാണു കേസ്.

കൈക്കൂലികേസിൽ ഗൗതം അദാനിക്കും സഹോ​ദര പുത്രനും സമൻസ് അയച്ച് യുഎസ് ഓഹരി വിപണി നിയന്ത്രണ ഏജൻസി

0 Comments

Leave a comment