ഭോപ്പാൽ: ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഭോപ്പാലിൽ സംഘടിപ്പിച്ച ശക്തി 2021 കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പശുക്കൾക്കായി സംരക്ഷണ കേന്ദ്രവും ഷെൽട്ടറുകളുമൊരുക്കി. എന്നാൽ സമൂഹത്തിന്റെ സഹകരണമില്ലാതെ ഇത് ഫലപ്രദമാകില്ല. പശുക്കൾ, ചാണകം, ഗോമൂത്രം എന്നിവ വഴി വ്യക്തിയും അങ്ങനെ രാജ്യവും സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. ശ്മശാനങ്ങളിൽ വിറക് ഉപയോഗിക്കുന്നതിന് പകരം ചാണകം ഉപയോഗിക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
ചാണകവും ഗോമൂത്രവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.





0 Comments