/uploads/news/2175-IMG-20210819-WA0071.jpg
National

പാരാ- ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്‌


കഴക്കൂട്ടം: 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ ടോക്യോയിൽ ആരംഭിക്കുന്ന പാരാ- ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായും അവരുടെ മാതാപിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. 9 ഇനങ്ങളിലായി ഇന്ത്യയുടെ 54 താരങ്ങളാണ് പങ്കെടുക്കുന്നത്. ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന അമ്പെയ്ത്ത് മത്സരങ്ങളിലാണ് ഇന്ത്യയുടെ ആദ്യ ഇനം. ഇതിൽ പുരുഷ വനിതാ അമ്പെയ്ത്ത് ടീമുകൾ പങ്കെടുക്കുന്നു. ഈ അവസരത്തിൽ പ്രധാനമന്ത്രി കേരളത്തിൽ നിന്നും ടോക്കിയോ പാരാ- ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക കായിക താരമായ സിദ്ധാർത്ഥ ബാബു.ആർ - മായി സംസാരിച്ചു. 6 മിക്സഡ് 50 മീറ്റർ റൈഫിൾസ് വിഭാഗത്തിലാണ് സിദ്ധാർത്ഥ ബാബു പങ്കെടുക്കുന്നത്. കായിക താരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം സിദ്ധാർത്ഥ ബാബുവിൻ്റെ സഹോദരി സുമിത്ര (എസ്.ഡി.ഒ, ബി.എസ്.എൻ.എൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) സായ് എൽ.എൻ.സി.പി.ഇ ആഡിറ്റോറിയത്തിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലിരുന്ന് വീക്ഷിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശപ്രകാരം നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ച പരിപാടിയിൽ സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ.ജി.കിഷോർ, സായി പരിശീലകർ, കായിക താരങ്ങൾ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

പാരാ- ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്‌

0 Comments

Leave a comment