/uploads/news/news_മ​ഹാ​രാ​ഷ്ട്ര​യി​ൽ_സി​ഐ​എ​സ്എ​ഫ്_ഉ​ദ്യോ​..._1733202626_7287.jpg
National

മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സ്


മും​ബൈ:  മും​ബൈ ടൗ​ൺ​ഷി​പ്പ് റോ​ഡി​ൽ വച്ച് ഡോ​ക്ട​റെ​യും സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചു.ഈ സംഭവത്തിലാണ് 10 മു​ത​ൽ 15 വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ന​വം​ബ​ർ 29ന് ​രാ​ത്രി 10.15ന് ​മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ഖാ​ർ​ഘ​ർ ഏ​രി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ബ​സി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ഉണ്ടായത്. ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നെ ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ർ ഇ​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഈ ​സ​മ​യം ആ​റ് സി​ ഐ​ എ​സ് എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ഡോ​ക്ട​റെ ക്രൂരമായി മ​ർ​ദി​ച്ചു.


 ചി​ല  സി​ ഐ​ എ​സ് എ​ഫ്  ഉ​ദ്യോ​ഗ​സ്ഥ​ർ ഡോ​ക്ട​റു​ടെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ക്കു​ക​യും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്  സി​ ഐ​ എ​സ് എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഡോ​ക്ട​ർ ഖാ​ർ​ഘ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. 

ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത  സി​ ഐ​ എ​സ് എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.10 മു​ത​ൽ 15 വ​രെ   സി​ ഐ​ എ​സ് എ​ഫ്   ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ലാ​പ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യക്തമാക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സ്

0 Comments

Leave a comment