പെരുമാതുറ : മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം പഠിക്കാൻ , സർക്കാർ നിയോഗിച്ച വിദഗ്ധസമിതി മുതലപ്പൊഴി സന്ദർശിച്ചു. പൂന്നെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ ഡോ ജെ സിൻഹ, എസ് ജി മഞ്ജുനാഥ് , ഡോ എ കെ സിംഗ് എന്നീ മൂന്നംഗ സമിതിയാണ് ഇന്ന് രാവിലെയോടെ മുതലപ്പൊഴി സന്ദർശിച്ചത്. വിവരശേഖരണം വിലയിരുത്തുന്നതിനായാണ് സി.ഡബ്ല്യു.പി.ആർ.എസ് വിദഗ്ധർ മുതലപ്പൊഴിയിൽ എത്തിയത്. അഴിമുഖപ്രദേശം നോക്കി കണ്ട സംഘം ഹാർബർ എഞ്ചിനീയർ ഉദ്യോഗസ്ഥരായും മത്സ്യതൊഴിലാളികളുമായും ചർച്ച നടത്തി. ഉപകരണങ്ങളെത്തിച്ച് ഉടൻ വിവരശേഖരണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവരശേഖരണത്തിനായി 32 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.
പ്രദേശത്തെ വേലിയേറ്റം, കടലിൻറെ ഒഴുക്ക്,പുഴയിൽ നിന്നും കടലിൽ നിന്നും അടിഞ്ഞുകൂടുന്ന മണ്ണിൻ്റെ തോത് തുടങ്ങിയ വിവരങ്ങളാണ് ഹാർബർ എഞ്ചീനീയറിംഗ് വിഭാഗത്തിൻ്റെ സഹകരണത്തോടെ Cwprs ശേഖരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ പഠനങ്ങൾ നടത്തുക. മഴയ്ക്ക് മുന്നേയുള്ള വിവരശേഖരണങ്ങൾ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.ശേഷമുള്ള ഡേറ്റയാണ് ഇനി ലഭിക്കേണ്ടത്.ഈ ഡേറ്റകൾ കൂടി ലഭിച്ചതിനുശേഷം അന്തിമ റിപ്പോർട്ട് ഡിസംബറിൽ സർക്കാറിന് സമർപ്പിക്കും.
ഹാർബർ ചീഫ് എഞ്ചീനിയർ ജോമോൻ കെ ജോർജ്ജ്, സൗത്ത് സൂപ്രണ്ടിംഗ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബീഗം അബീന, മായാ ബി എസ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മുരളി, പഞ്ചായത്തംഗങ്ങളായ എം.അബ്ദുൽ വാഹിദ് ,സൂസി, ഫാത്തിമ ഷാക്കിർ, മത്സ്യതൊഴിലാളി സംഘടനാ നേതാക്കളായ ബിനു പീറ്റർ, നജീബ് തോപ്പിൽ, എം.എം ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
അപകടകാരണം പഠിക്കാൻ സി ഡബ്ലിയു പി ആർ എസ് വിദഗ്ധർ മുതലപ്പൊഴിയിലെത്തി.





0 Comments