ആനപ്രേമികളുടെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ആന പ്രേമികളെ ദുഃഖത്തിലാഴ്‌ത്തി ഈരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞതായ വാർത്ത പുറത്ത് വന്നത്. രോഗങ്ങളെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.
നാലു മാസം മുമ്പ് തൃശ്ശൂരിലും ചേർത്തലയിലും ചടയമംഗലത്തും വച്ച് ആന കുഴഞ്ഞു വീണിരുന്നു. പിന്നീട് സ്വയം എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
1977 ഡിസംബർ 20ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് ഏഴു വയസ്സായിരുന്നു പ്രായം. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു അയ്യപ്പൻ. കേരളത്തിലുടനീളം ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.
സ്വതവേ ശാന്ത പ്രകൃതനായിരുന്ന അയ്യപ്പന് ഐരാവതസമൻ ഗജരാജൻ, ഗജരത്നം ഗജോത്തമൻ, കളഭ കേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ തുടങ്ങി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിരുന്ന ഗജവീരനായിരുന്നു.
നാലു മാസം മുമ്പ് തൃശ്ശൂരിലും ചേർത്തലയിലും ചടയമംഗലത്തും വച്ച് ആന കുഴഞ്ഞു വീണിരുന്നു





0 Comments