മലയിൻകീഴ് മണിയറ വിള ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്ക് ആയി കൊണ്ട് വരുന്നതിനിടെ കുട്ടികളിൽ ഒരാളെ തെരുവ് നായ ആക്രമിച്ചു. മണിയറവിള ആശുപത്രിക്ക് മുന്നിൽ വച്ചാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ 5 വയസുള്ള കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചത് എന്നാണ് ആശുപത്രിക്ക് മുന്നിലെ ഓട്ടോക്കാരും ആംബുലൻസ് ജീവനക്കാരും പറയുന്നത്.
കാട്ടാക്കട കിള്ളി കൊല്ലോട് ശഹിഷ മൻസിലിൽ സഹിംഷ സബ്ന ദമ്പതികളുടെ ഇളയ കുഞ്ഞിനെ ശ്വാസം മുട്ടലിന് ചികിത്സ കൊണ്ട് വരവേ ഒപ്പം ഉണ്ടായിരുന്ന 5 വയസുകാരൻ അഹ്‌സാബ്
നാണു തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഓട്ടോയിൽ എത്തി ആശുപത്രിക്ക് സമീപം ഇറങ്ങി നടക്കുന്നതിനിടെ ആയിരുന്നു തെരുവ് നായ ഓടിയെത്തി കുട്ടിയെ കടിച്ചത്.
കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ഓട്ടോക്കാരും ആംബുലൻസ് ജീവനക്കാരുമാണ് നായയെ കല്ലെറിഞ്ഞു ഓടിച്ച് കുട്ടിയെ രക്ഷിച്ചെടുത്തത്. ഉടൻതന്നെ മണിയറ വിള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കുട്ടിയെ മാറ്റി.
കുട്ടിയുടെ കാലിലും കൈയുടെ മുട്ടിനു മുകളിലും ആണ് നായ കടിച്ചത്. കയിൽ ആഴത്തിലുള്ള മുറിവുകളാണ് ഉള്ളത്.മെഡിക്കൽ കോളേജിൽ കുട്ടിക്ക് കുത്തി വൈപ്പും മറ്റ് ശ്രൂശ്രൂഷകളും നൽകി.
ആശുപത്തിയിൽ ചികിത്സയ്ക്ക് എത്തിയ കുടുംബത്തിലെ അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു.





0 Comments