Tഅരുവിക്കര: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അരുവിക്കര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഡോ: എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എസ്.വിനോദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ഫാസിൽ, ജില്ലാ പ്രസിഡൻറ് മലയിൻകീഴ് ചന്ദ്രൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.അരുൺ ചാരുപാറ, ജില്ലാ സെക്രട്ടറി ആലുംമൂട് വിജയൻ, പനയ്ക്കോട് മോഹനൻ, മൈലം ടി.സത്യാനന്ദൻ, തച്ചങ്കോട് വിജയൻ, ബി.സുശീല, മനാർഷാൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുതിർന്ന സോഷ്യലിസ്റ്റായ ഭദ്രം ജി.ശശിയെ കൺവെൻഷനിൽ ആദരിച്ചു
ആർ.ജെ.ഡി അരുവിക്കര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു





0 Comments