/uploads/news/news_ഉമ്മൻ_ചാണ്ടിയുടെ_സംസ്കാരം_വൈകിട്ട്_:_വില..._1689825251_8505.jpg
NEWS

ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകിട്ട് : വിലാപയാത്ര പുതുപള്ളിയിലേക്ക്


തിരുവനന്തപുരം / കോട്ടയം : മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരത്തോടെ ജന്മനാടായ പുതുപ്പള്ളിയില്‍ നടക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്ക്കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാത്തോലിക്കാബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ വസതിയായ  പുതുപ്പള്ളി ഹൗസില്‍ നിന്ന് ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അല്‍പ്പസമയത്തിനകം ജന്മനാടായ പുതുപ്പള്ളിയില്‍ എത്തും. തങ്ങളുടെ
പ്രിയ നേതാവിനെ ഒരു നോക്ക് കണ്ട് യാത്രാമൊഴി ചൊല്ലാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് തിരുവനന്തപുരം മുതല്‍ യാത്രയിലുടനീളം റോഡിന്റെ ഇരുവശങ്ങളിലും തിങ്ങി നിന്നിരുന്നത്. മഴയും വെയിലും ഇരുട്ടും വകവയ്ക്കാതെ മണിക്കൂറുകള്‍
കാത്തുനിന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ പൗരാവലി ജനകീയ നേതാവിന് സ്നേഹാഞ്ജലി അര്‍പ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകിട്ട് ; വിലാപയാത്ര പുതുപ്പള്ളിയിലേക്ക്

0 Comments

Leave a comment