തിരുവനന്തപുരം കഠിനംകുളം സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന പ്രതി അത്മഹത്യക്ക് ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസിനെ അക്രമിക്കുകയും ചെയ്തു. പടിഞ്ഞാറ്റുമുക്ക് ചിറയക്കൽ കോവിൽ വിളാകം വീട്ടിൽ സജീറാണ് പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത്.
കഠിനംകുളം പോലീസ് സിവിൽ പോലീസ് ഓഫീസറായ അനന്തകൃഷ്ണന് ഇരുകൈക്കും കുത്തേറ്റു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. രാവിലെ ബാത്റൂമിലേക്ക് പോകുന്നതിനിടെ സമീപത്തിരുന്ന കത്തിയെടുത്ത് ഞെരമ്പ് മുറിക്കുകയും തടയാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസറെ ആക്രമിക്കുകയും ആയിരുന്നു. പ്രതിയെയും പരിക്കേറ്റ പോലീസുകാരനെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസുകാരന് ഇരു കൈക്കും കുത്തേറ്റു.
കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയാണ് സജീർ. പ്രതിക്കെതിരെ ബോംബെറ്, വധശ്രമം , അടിപിടി, കവർച്ച എന്നീ കേസുകൾ ഉൾപ്പെടെ ഒമ്പതോളം കേസുകൾ നിലവിലുണ്ട്.
കസ്റ്റഡിയിലിരുന്ന പ്രതി അത്മഹത്യക്ക് ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസിനെ അക്രമിക്കുകയും ചെയ്തു.





0 Comments