തിരുവനന്തപുരം കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. വെള്ളനാട് ചൂഴ സ്വദേശി കൊറണ്ടിവിള ലക്ഷ്മി ഭവനിൽ കുഞ്ഞുമോനെയും, കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യനെയുമാണ് എക്സൈസ് അറസ്റ്റു ചെയ്തത്.
ശാസ്താംപാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കുഞ്ഞുമോൻ്റെ കൈം വശം സൂക്ഷിച്ച 1.200 kg കഞ്ചാവുമായി കുഞ്ഞുമോനെ എക്സൈസ് പിടികൂടിയത്. നിരവധി എൻഡിപിഎസ്, പോക്സോ, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ തുടങ്ങിയ കേസുകളിലെ പ്രതിയാണ് പിടിലായ കുഞ്ഞുമോനെന്ന് എക്സൈസ് പറഞ്ഞു.
കുഴിഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന 2.020 കഞ്ചാവുമായാണ് ആദിത്യനെ എക്സൈസ് പിടികൂടിയത്.
കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷ്, പി.ഒ ജയകുമാർ, പ്രശാന്ത്, സി.ഇ.ഒന്മാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ് കുമാർ, ഷിൻ്റോ എബ്രഹാം, ഡ്രൈവർ അനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.





0 Comments