/uploads/news/news_കാട്ടാക്കടയിൽ_സ്വകാര്യ_വ്യക്തിയുടെ_കൈവശം..._1735375514_5036.jpg
NEWS

കാട്ടാക്കടയിൽ സ്വകാര്യ വ്യക്തിയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന വാഹനങ്ങൾ പിടികൂടി


T

കാട്ടാക്കട: കീഴ് വാണ്ടയിൽ സ്വകാര്യ വ്യക്തിയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന 16 ഇരു ചക്ര വാഹനങ്ങളും 25 ആർ.സി ബുക്കുകളും പിടികൂടി. പിടികൂടിയവയിൽ  പലതും മോഷണ വാഹനങ്ങളാണെന്നാണ് പോലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ബലം പ്രയോഗിച്ചു കൊണ്ടുവന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടും. 
കീഴ് വാണ്ട പ്ലാവില മഠത്തിൽ സുജിൻ്റെ വീട്ടിൽ നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 

രാത്രി കാലങ്ങളിൽ പ്രദേശത്ത് സംഘർഷമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെക്കുറിച്ച് പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ച് പിടിച്ചെടുത്തത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി രാത്രികാലങ്ങളിൽ വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാട്ടാക്കട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പിടിച്ചത്. 

ഒരു വാഹനങ്ങളുടെയും രേഖ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. സുജിന്റെ സഹോദരൻ സുജിത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇവിടെയും രണ്ടു വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളുടെ രേഖ അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തിക്കണമെന്ന് നിർദ്ദേശിച്ചിട്ടു ഉദ്യോഗസ്ഥർ മടങ്ങി. അത്യാധുനിക വാഹനങ്ങൾ മുതൽ പഴക്കം ചെന്ന വാഹനങ്ങൾ വരെ ഇവിടെയുണ്ടായിരുന്നു. 

പിടിച്ചെടുത്തവയിൽ ബൈക്കുകളാണ് കൂടുതലായി ഉണ്ടായിരുന്നത്. കഞ്ചാവ് മാഫിയാ സംഘങ്ങൾ ഉൾപ്പെടെ വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മുഴുവൻ വാഹനങ്ങളും കാട്ടാക്കട സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തു.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി രാത്രികാലങ്ങളിൽ വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്

0 Comments

Leave a comment