കാട്ടാക്കട: കാട്ടാക്കട പ്രസ് ക്ലബ്ബ് വാർഷിക പൊതുയോഗം വിസ്‌മയ ബാങ്കിറ്റ് ഹാളിൽ നടന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.സതീഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മാധ്യമ പ്രവർത്തകൻ എം.ജി അനീഷ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ശിവാകൈലാസ്, ട്രഷറർ വിനോദ് ചിത്ത്, പി.എസ് പ്രഷിദ്, സജുദാസ്, റ്റി.എസ് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.2025 ലേക്കുള്ള പുതിയ പ്രസ് ക്ലബ് ഭാരവാഹികളായി: കെ.സതീഷ് ചന്ദ്രൻ (പ്രസിഡൻ്റ്), രാഗീഷ് രാജ (വൈ.പ്രസിഡന്റ്), ശിവാകൈലാസ് (സെക്രട്ടറി), ബി.അജിത്കുമാർ (ജോ. സെക്രട്ടറി), വിനോദ് ചിത്ത് (ട്രഷറർ), ഗിരീഷ് കെ.നായർ, റ്റി.എസ് ചന്ദ്രൻ, പി.എസ് പ്രഷീദ്, അഭിജിത് ജി.ജി, വിജയശേഖരൻ നായർ, ഷിജു (എക്സി.മെമ്പേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു. യോഗാനന്തരം സിനിമ സീരിയൽ താരംശിവമുരളിയുടെ വൺമാൻ ഷോ, ഉപഹാര സമർപ്പണം എന്നിവ നടന്നു.
കാട്ടാക്കട പ്രസ് ക്ലബ്ബ് ഭാരവാഹികൾ





0 Comments